മാർപാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനങ്ങളുടെ ലോഗോകള്‍ക്കു പിന്നിലെ മലയാളി സാന്നിധ്യം.

ഫ്രാൻസിസ് മാർപാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനങ്ങളുടെ ലോഗോകള്‍ക്കു പിന്നിലെ മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നു.

കോട്ടയം വാഴൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശിയുമായ പ്രവീണ്‍ ഐസക്കാണ്
2019ൽ നടന്ന യു.എ.ഇയിലെ പേപ്പൽ പര്യടനത്തിന്റെയും ഇപ്പോൾ ബഹറിനിൽ നടക്കുന്ന പേപ്പൽപര്യടനത്തിന്റെയും ലോഗോ തയാറാക്കിയത്.

ദുബായില്‍ 11 വര്‍ഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍, സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അറേബ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു. സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇ.ജെ ജോണ്‍ ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടത്. ആദ്യം പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിലും ഇപ്പോള്‍ ബഹ്റൈന്‍ സന്ദര്‍ശനത്തിലും ലോഗോ വരയ്ക്കുവാന്‍ പ്രവീണിന് മുന്നില്‍ നിമിത്തമായത് ഇ.ജെ ജോണ്‍ തന്നെയായിരിന്നു.

ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾക്കു സമാനമായി ബഹ്‌റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് അപ്പസ്തോലിക യാത്രയുടെ ലോഗോ. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും പ്രവീണ്‍ വരച്ച ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റാര്‍ക്കും ലഭിക്കാത്ത അസുലഭ ഭാഗ്യത്തിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണ് ഈ യുവാവ്.

മള്‍ട്ടിമീഡിയയില്‍ പ്രാവീണ്യം നേടി ബംഗളൂരുവിലും പിന്നീട് ദുബായിലും സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വെബ്സൈറ്റ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയപുരം രൂപത വാഴൂർ മൗണ്ട് കാർമൽ ഇടവക പരരേതനായ തമ്പി തോമസും തങ്കമ്മയുമാണ് പ്രവീണിന്റെ മാതാപിതാക്കൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group