കർണാടകയിലെ മൈസൂരിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ മടിക്കേരിക്കും സുള്ള്യക്കുമിടയിലെ വന മേഖലയില്‍ വെച്ചാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാറിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
മണിക്കൂറുകള്‍ക്കു ശേഷം ഹാസനു സമീപത്തുള്ള ഉള്‍പ്രദേശത്ത് ഇരുവരെയും ഇറക്കി വിടുകയായിരുന്നു. കൈവശമുണ്ടായിരുന്ന 40,000 രൂപയോളം അക്രമി സംഘം കൈക്കലാക്കി. ഇവരുടെ കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്.
മൈസൂരുവില്‍ നിന്നു കാസര്‍ഗോഡ് ജില്ലയിലെ പെരിയാട്ടടുക്കത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വരികയായിരുന്ന മോണ്ട്ഫോര്ട്ട് സന്യാസസഭാംഗമായ പാലാ രാമപുരം സ്വദേശി ഫാ. ഡൊമിനിക് പുളിക്കപ്പടവില്‍, ബന്ധു വെള്ളരിക്കുണ്ട് സ്വദേശി ടോമി ഐസക് എന്നിവരാണു പട്ടാപ്പകല്‍ ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group