ബ്രിട്ടണിലെ ഫോക്ക്ലാൻഡ് ദ്വീപുകളുടെ പ്രിഫെക്ചറിൻ്റെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ മലയാളി വൈദികനായ ഫാ. ടോം തോമസ് പാട്ടശ്ശേരിലിനെ തെരഞ്ഞെടുത്തു.
പാലാരൂപതയിലെ ഇലഞ്ഞി ഇടവകാംഗമായ അദ്ദേഹം കഴിഞ്ഞ 14 വർഷമായി യുകെയിൽ ശുശ്രൂഷ ചെയ്യുകയാണ്.
റോസ്മിനിയൻ സന്യാസ വൈദികനായ ഫാ. ടോം തോമസ് സെൻട്രൽ ലണ്ടനിലെ സെൻറ് എഥൽഡ്രെഡയിലെ റെക്ടറും ഇടവക വികാരിയുമായി സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം. ഇടവകയിലെ തൻ്റെ പ്രവർത്തനം തുടരുന്നതിനിടയിൽ, ഫോക്ക്ലാൻഡ് ദ്വീപുകളുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതിന് പുറമേ, സൗത്ത് അറ്റ്ലാൻറിക് ദ്വീപുകളായ അസെൻഷൻ, സെൻ്റ് ഹെലീന, ട്രിസ്റ്റൻ ഡ കുൻഹ എന്നിവിടങ്ങളിൽ മിഷനുകളുടെ എക്ളെസിയാസ്റ്റിക് സുപ്പീരിയറായും ഫാ. ടോം സേവനമനുഷ്ഠിക്കും.
ആബട്ട് ഹഗ് അലൻ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ഇടത്തിലേക്കാണ് ഫാ. ടോമിൻ്റെ പുതിയ നിയമനം. “അസെൻഷനിലെ ഫോക്ക്ലാൻഡ് ദ്വീപുകളിലെയും സെന്റ് ഹെലീന, ട്രിസ്റ്റൻ ഡാ കുൻഹ എന്നിവിടങ്ങളിലെ വിശ്വാസികളെയും സേവിക്കാൻ ആവശ്യപ്പെട്ടത് ഞാൻ എളിമയോടെ സ്വീകരിക്കുന്നു. എൻ്റെ മേലധികാരികൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ നന്ദി പറയുന്നു – ഫാ. ടോം തോമസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group