“സുവിശേഷങ്ങൾ” ഓഡിയോ സിഡി മാർപാപ്പയ്ക്ക് കൈമാറി മലയാളി വൈദികൻ

ᴍꜱᴛ സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഫാ. ജോബി സെബാസ്റ്റ്യൻ കാപ്പിപ്പറമ്പിൽ ᴍꜱᴛ പുറത്തിറക്കിയ “സുവിശേഷങ്ങൾ” എന്ന ഓഡിയോ സിഡി മാർപാപ്പയ്ക്ക് കൈമാറി. പരിയാരം സാന്തോo ബൈബിൾ സെന്റർ പുറത്തിറക്കിയ യഥാർത്ഥ ബൈബിൾ ഭാഷയായ ഗ്രീക്ക് ഭാഷയിൽ നിന്നുള്ള ബൈബിളിന്റെ മലയാള വിവർത്തനം “സുവിശേഷങ്ങൾ” എന്ന ഗ്രന്ഥത്തിന്റെ ഓഡിയോ പതിപ്പാണ് ഫാ. ജോബി സെബാസ്റ്റ്യൻ മാർപാപ്പയ്ക്ക് കൈമാറിയത്.
കേരളത്തിന്റെ തനത് ഭാഷയെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്ന പ്രസ്തുത പരിഭാഷ പതിപ്പിനെ പ്രത്യേകം പ്രശംസിച്ച പാപ്പ ആശംസകൾ അറിയിക്കുകയും ചെയ്തു.

ബാഴ്സലോണ അതിരൂപതയിലെ യൂത്ത് മിനിസ്ട്രിയിൽ സേവനം ചെയ്യുന്ന വൈദികരുമായിd കൂടിക്കാഴ്ച നടത്തവേയാണ് രൂപതയെ പ്രതിനിധീകരിച്ച് എത്തിയ 70 അംഗ വൈദിക സംഘത്തിൽ മലയാളിയായ വൈദികനായ ഫാ. ജോബി സെബാസ്റ്റ്യൻ കാപ്പിപ്പറമ്പിൽ ᴍꜱᴛ മാർപാപ്പയുമായി പ്രത്യേകം സംസാരിക്കുകയും ᴍꜱᴛ സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ “സുവിശേഷങ്ങൾ” എന്ന ഓഡിയോ സിഡി മാർപാപ്പയ്ക്ക് കൈമാറുകയും ചെയ്തത്. തുടർന്ന് 55- ആം സ്ഥാപക വാർഷികം ആഘോഷിക്കുന്ന എം എസ് ടി സമൂഹത്തിന് എല്ലാവിധ ആശംസകളും പാപ്പ അറിയിച്ചു

യുവാക്കൾ സഭയുടെ സമ്പത്താണെന്നും, അവരെ നയിക്കേണ്ടതും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകേണ്ടതും സഭാ നേതൃത്വത്തിന്റെ ചുമതലയാണെന്നും ഫ്രാൻസിസ് മാർപാപ്പ കുടിക്കാഴ്ച വേളയിൽ പറഞ്ഞു. എം എസ് ടി സമൂഹത്തിന് വളരെയേറെ സന്തോഷത്തോടെ പ്രാർത്ഥന വാഗ്ദാനം ചെയ്ത മാർപാപ്പ യുവജനങ്ങളെ സംരക്ഷിക്കാൻ കടപ്പെട്ടവരാണ് ഓരോ വൈദികരെന്നും, അവരെ പ്രത്യേകം ശുശ്രൂഷിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group