35 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷൻ്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഡോ. രേഖ ചേന്നാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി സുപ്പീരിയർ ജനറലായി പ്രവർത്തിച്ചു വരികയായി രുന്നു. കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി സ്വദേശിനിയാണ്.
അമേരിക്കയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള സിസ്റ്റർ രേഖ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സെമിനാരികളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചേന്നാട്ട് പരേതനായ ജോസഫ് -മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സിസ്റ്റർ ഗീത, സിസ്റ്റർ ആനീസ്, സേവി, റവ.ഡോ. അഗസ്റ്റിൻ (മംഗലപ്പുഴ), ദീപ എന്നിവർ സഹോദരങ്ങളാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group