ഈ വർഷത്തെ മലയാറ്റൂർ തീർത്ഥാടനം കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളോടെ ആരംഭിച്ചു.

കോവിഡ് ആരോഗ്യ  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഈ വർഷത്തെ മലയാറ്റൂർ തീർത്ഥാടനം ആരംഭിച്ചു .  മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാല്‍ തീര്‍ത്ഥാടനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് കുരിശുമുടി കയറാന്‍ അനുവാദമുള്ളത്. രാത്രി 10 മണിക്കുശേഷം കുരിശുമുടിയിലും പരിസരത്തും തീര്‍ത്ഥാടകരെ അനുവദിക്കുന്നതല്ല. തീര്‍ത്ഥാടകര്‍ അടിവാരത്തെ പ്രവേശന ഭാഗത്തുനിന്നു വണ്‍വേ സംവിധാനത്തിലൂടെ മാര്‍ത്തോമ മണ്ഡപം വഴി രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തണം.  പേര് രജിസ്റ്റര്‍ ചെയ്തു സാനിറ്റൈസര്‍ ഉപയോഗിച്ചശേഷമാണ് മലകയറ്റം ആരംഭിക്കേണ്ടത്.  ആളുകള്‍ ഒന്നിച്ചുചേര്‍ന്ന് വഹിച്ചുകൊണ്ടുവരുന്ന വലിയ കുരിശുകള്‍ കുരിശുമുടിയില്‍ ഈ വര്‍ഷം അനുവദിക്കില്ല.
രൂപങ്ങളോ കുരിശുകളോ തൊട്ടുമുത്തുന്നതും നേര്‍ച്ചകളും അത്ഭുത നീരുറവയില്‍നിന്ന് വെള്ളമെടുക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്. കുരിശുമുടിയില്‍ രാവിലെ 6.00, 7.30, 9.30 വൈകുന്നേരം 6.00 എന്നീ സമയങ്ങളില്‍ ദിവ്യബലി ഉണ്ടാകും. താഴത്തെ ദൈവാലയത്തില്‍ രാവിലെ ആറിനും വൈകുന്നേരം അഞ്ചിനുമാണ് ദിവ്യബലി. ഞായറാഴ്ചകളില്‍ രാവിലെ 5.30, 7.30, 9.30, വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടാകും. വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തുക. ദുഃഖവെള്ളിയിലെ വിലാപയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരിക്കും. പുതുഞായര്‍ തിരുനാള്‍ ഏപ്രില്‍ 10,11 നും എട്ടാമിടം ഏപ്രില്‍ 17,18 തീയതികളിലുമാണ് ആഘോഷിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group