മ്യാൻമർ അഭയാർത്ഥികളെ തിരിച്ചയക്കുന്ന മലേഷ്യൻ ഗവൺമെന്റിന്റെ നയങ്ങളെ വിമർശിച്ചു മെത്രാന്മാർ.

മ്യാൻമറിലെ ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം പാലായനം ചെയ്തവരെ തിരിച്ചയക്കുന്ന മലേഷ്യൻ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ CCM ബിഷപ്പ് മാർ സംയുക്ത പ്രസ്ഥാപന യിറക്കി . കോലാലംപൂർ
ഹൈകോടതി ഉത്തരവിനുശേഷം മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് 1086 മ്യാൻമർ പൗരന്മാരെ ഇതുവരെ തിരിച്ചയച്ചിട്ടുണ്ട് എന്നത് ഇനിയും 12000 മ്യാൻമർ പൗരന്മാരെ തിരിച്ചയക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെയാണ് ബിഷപ്പുമാർ രംഗത്തെത്തിയത്.കുടിയേറ്റക്കാരും അഭയാർത്ഥികളും ദുർബലമായ ആളുകളാണെന്നും കരുണ അനുകമ്പ സ്നേഹം എന്നിവ അടിസ്ഥാനമാക്കിയുള്ള മാനവിക മൂല്യങ്ങളോടുകൂടി അവരെ പരിഗണിക്കപ്പെടണമെന്ന് ബിഷപ്പുമാർ പ്രസ്ഥാപനയിൽ അഭിപ്രായപ്പെട്ടു.ദുർബലമായ അഭയാർത്ഥികൾക്ക് വ്യക്തി സുരക്ഷാ ഉറപ്പുനൽകണമെന്നും ഗവൺമെന്റിനോട് അവർ ആവശ്യപ്പെട്ടു. രാജ്യത്തെ ഒമ്പത് രൂപതകൾ ഒപ്പിട്ട പ്രസ്ഥാപനയിൽ അഭയാർഥികളുടെ സുരക്ഷയ്ക്ക് സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. മ്യാൻമറിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥനയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും മലേഷ്യയിലെ എല്ലാ ദേവാലയങ്ങളും നോമ്പുകാലത്തെ പ്രത്യേക പ്രാർത്ഥനകൾ മ്യാൻമാരിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി അനുഷ്ഠിക്കാൻ ഇടവക വിശ്വാസികളോട് ബിഷപ്പുമാർ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group