ഒരു വർഷo നീണ്ടു നിന്ന മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ആഘോഷo ഇന്ന് സമാപിക്കും.
ദ്വാരക പാസ്റ്ററൽ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ ഒന്പതിനു കൃതജ്ഞാബലിയർപ്പണം നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 11.15ന് നടക്കുന്ന പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. ഫാ. ബിജു മാവറ ജൂബിലി വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
നീലഗിരി സാന്ത്വനം പാലിയേറ്റീവ് ആൻഡ് ആംബുലൻസ് സേവനം ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡയാലിസിസ് സെന്റർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിഷപ്പ് ഇമ്മാനുവേൽ പോത്തനാമുഴി സ്കോളർഷിപ് പദ്ധതി തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ഉദ്ഘാടനം ചെയ്യും. പാസ്റ്ററൽ പ്ലാൻ പ്രസിദ്ധീകരണം മാനന്തവാടി രൂപത പ്രഥമ മെത്രാൻ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി നിർവഹിക്കും. വീടുകളുടെ താക്കോൽദാനം മാനന്തവാടി എംഎൽഎ ഒ.ആർ. കേളുവും സൗജന്യ ഡയാലിസിസ് ടോക്കണ്‍ വിതരണം ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനും നിർവഹിക്കും. ഉപജീവനം, കർഷക പാക്കേജ് കൽപ്പറ്റ എംഎൽഎ അഡ്വ.ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.
മാർ ജേക്കബ് തൂങ്കുഴി, മാർ ജോർജ് ഞരളക്കാട്ട് എന്നിവരെയും വൈദികർ, സന്യസ്തർ, ദേവാലയശുശ്രൂഷികൾ, മതാധ്യാപകർ എന്നിവരിലെ സുവർണജൂബിലിക്കാരെയും ആദരിക്കും. പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ്, ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ, രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളായ എൻ.ഡി. അപ്പച്ചൻ, ബീന കരിന്പനാക്കുഴി, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻമേരി എസ്എബിഎസ്, കുട്ടികളുടെ പ്രതിനിധി അഥേല ബിനീഷ് എന്നിവർ പ്രസംഗിക്കും. ബിഷപ് മാർ ജോസ് പൊരുന്നേടം സ്വാഗതവും പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ നന്ദിയും പറയും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group