ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ച് കുട്ടികൾക്ക് നൽകിയ നിർദ്ദേശങ്ങൾ വിവാദമാക്കുന്നത് വസ്തുതകൾ പൂർണ്ണമായും മനസിലാക്കാതെ യാണെന്നും, ഇത് മുൻനിർത്തി കുട്ടികളിൽ വർഗ്ഗീയവിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമം ഖേദകരമാണെന്നും മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പറഞ്ഞു.
ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ച് കുട്ടികൾക്ക് നല്കിയ നിർദ്ദേശങ്ങൾ വിവാദമാക്കുന്നത് വസ്തുതകൾ പൂർണ്ണമായും മനസ്സിലാക്കാതെ യാണെന്നും കുട്ടികൾക്ക് ഷാളും മാസ്ക്കും ഒരുമിച്ച് ധരിച്ച് ക്ലാസിൽ ഇരിക്കുന്നതിനുളള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിരുന്നു. യു പി സ്കൂളിൽ പഠിക്കുന്ന കുഞ്ഞുകുട്ടികൾക്ക് ഷാളും മാസ്ക്കും ഉപയോഗിച്ചുകൊണ്ട് ക്ലാസുകളിൽ പങ്കെടുക്കുന്നത് അസൗകര്യം ഉള്ളതുകൊണ്ടാണ് ഇപ്രകാരമൊരു നിർദേശം നൽകിയത്. ഈ വസ്തുതയാണ് പരാതിക്ക് കാരണമായതെന്നും പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും സ്കൂളിൽ വന്നിട്ടില്ലന്നും മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് മദ്രസ അധ്യാപകനായ വ്യക്തി പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.
ഇന്ത്യയിലുടനീളം വ്യാപിക്കുന്ന ഹിജാബ് വിവാദം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്ചില തൽപരകക്ഷികൾ ഈ സംഭവം വിവാദമാക്കുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group