മണിപ്പൂർ വീണ്ടും സംഘർഷഭരിതം; നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടലുണ്ടായത്.
വെടിവയ്പ്പ് നടന്നതിന് പിന്നാലെ സംഘർഷ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

ഥൗബലിൽ നാലുപേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ 14 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

ആയുധധാരികളായ ഒരുസംഘം ആൾക്കൂട്ടത്തിനു നേരെ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ഥൗബൽ, ഇംഫാൽ ഈസ്റ്റ്, കാക്‌ചിങ്, ബിഷ്ണുപൂർ ജില്ലകളിലാണ് സംഘർഷസാഹചര്യത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. അക്രമികൾക്കെതിരെ കർശന നടപടി എടുക്കുമെന്നറിയിച്ച മുഖ്യമന്ത്രി ബീരേൻ സിങ്, ആരും നിയമം കയ്യിലെടുക്കരുതെന്നും അഭ്യർത്ഥിച്ചു.

സംഘർഷം കണക്കിലെടുത്ത് മുഖ്യമന്ത്രി ബീരേൻ സിങ് അടിയന്തര മന്ത്രിതലയോഗം വിളിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group