മണിപ്പൂർ സംഘർഷം; ആശങ്കയറിയിച്ച് സിബിസിഐ

മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിയിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. നിരവധി പേര്‍ പലായനം ചെയ്തു. സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്നും സിബിസിഐ പറ‍ഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. പൊലീസ് വിഷയത്തില്‍ ഇടപെട്ടത് വൈകിയാണെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് വിമർശനം.

മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രം​ഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group