കൊച്ചി :മണിപ്പൂർ സംഘർഷത്തിൽ സമാധാനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കാര്യക്ഷമമായ രീതിയിൽ അതിനുവേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
മണിപ്പുര്‍ ജനതയോട് ഐക്യദാര്‍ഢ്യമറിയിച്ചു കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കലൂരില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്.
നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്പങ്ങള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പുരിലും മറ്റും നടക്കുന്നത്. മതേതരത്വത്തിനു ഭീഷണിയാവുന്ന ഒരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്രിയാത്മകവും ഉചിതവുമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group