മണിപ്പൂർ സംഘർഷo: സുപ്രധാന ഇടപെടലുമായി സുപ്രിം കോടതി

മണിപ്പൂർ സംഘർഷത്തിൽ സുപ്രധാന ഇടപെടലുമായി സുപ്രിം കോടതി.
പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക സമിതിയെ കോടതി നിയോഗിച്ചു.

മൂന്ന് ഹൈക്കോടതി മുൻ ജഡ്ജിമാരടങ്ങുന്ന ഉന്നതതല സമിതിയെയാണു കോടതി ദൗത്യം ഏൽപിച്ചിരിക്കുന്നത്. നഗ്നരാക്കി നടത്തപ്പെട്ട കുക്കി യുവതികളുടെ ആവശ്യപ്രകാരമാണിത്. മനുഷ്യാവകാശ പ്രശ്‌നങ്ങൾ, ദുരിതാശ്വാസ ക്യാംപുകളിലെ വിഷയങ്ങൾ, പുനരധിവാസം എന്നിവയെ സംബന്ധിച്ചു സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ റിട്ട. ജഡ്ജിമാരായ ശാലിനി പി. ജോഷി, മലയാളിയായ ജെ. ആശ മേനോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സി.ബി.ഐ അന്വേഷണത്തിൽ സമിതി ഇടപെടില്ല. അതിനു പുറമെയുള്ള കാര്യങ്ങളാകും സമിതി പരിശോധിക്കുകയെന്നു കോടതി അറിയിച്ചിട്ടുണ്ട്. മണിപ്പൂരിലെ നിയമവാഴ്ചയിൽ വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group