മണിപ്പൂർ സംഘർഷം : അമിത് ഷായുടെ അധ്യക്ഷതയിൽ സമാധാന ചർച്ച ഇന്ന്

മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്ന് സമാധാന ചർച്ച നടക്കും. പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രശ്നത്തിൽ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും.

ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് ചില അക്രമ ബാധിത മേഖലകൾ സന്ദർശിക്കും. വിവിധ ജനവിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group