ദിവസങ്ങൾ കഴിയും തോറും മണിപ്പുരില്‍ നിന്നുള്ള വാര്‍ത്തകള്‍ വേദനാജനകമാണെന്ന് അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് തൃശൂര്‍ അതിരൂപത സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാലയങ്ങളില്‍ നൂറു ശതമാനം വിജയം കൈവരിച്ച 30 വിദ്യാലയങ്ങളെ യോഗത്തില്‍ ആദരിച്ചു. മോണ്‍.ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം ആമുഖ പ്രസംഗം നടത്തി. ടീച്ചേഴ്സ് ഗില്‍ഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, രൂപത പ്രസിഡന്റ് എ.ഡി സാജു, ജോഫി മഞ്ഞളി, ബിജു. ജെ.ആന്റണി, എന്‍.പി. ജാക്സന്, പി.ഡി ആന്റോ, സി.സി ബെസി, മര്ഫിന് ടി. ഫ്രാന്‍സിസ്, കെ.ജെ സെബി, സിനി ജോര്‍ജ് സിസ്റ്റര്‍ സ്മിത, സിസ്റ്റര്‍ ജപ്ന, സിസ്റ്റര്‍ ജെസി റോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group