മണിപ്പൂർ കലാപം വീണ്ടും ശക്തമാകുന്നു. മലയോര മേഖലയിൽ നിന്നുള്ള കുക്കികളും സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തേയ് വിഭാഗക്കാരും തമ്മിലുള്ള സംഘർഷവും സുരക്ഷാസേനയുടെ ഇടപെടലും മൂലം അൻപതോളം പേർക്കു ജീവൻ നഷ്ടമായി. നൂറുകണക്കിനു വീടുകൾക്കു തീവച്ചു. സമാധാനം ആവശ്യപ്പെട്ട് സ്ത്രീകൾ പലയിടത്തും തെരുവിലാണ്.
സംഘർഷത്തിലും സുരക്ഷാസേനയുടെ വെടിവയ്പിലും പരിക്കേറ്റവർ നിരവധിയാണ്. പതിനാല് ഇടങ്ങളിൽ വെടിവയ്പ് നടന്നതായാണ് ഏകദേശ കണക്ക്. ഉറിപോക്കിൽ ഒരുസംഘം ആളുകൾ ബിജെപി എംഎൽഎ രഘുമണിയുടെ വീട് ആക്രമിച്ചു. എംഎൽഎയുടെ വസതിക്കു തീയിട്ട അക്രമികൾ നാട്ടുകാരെയും വെറുതെ വിട്ടില്ല.
പർവ്വതമേഖലകളിൽ നിന്നുള്ള തീവ്രവാദികൾ മാരകായുധങ്ങളുമായി താഴ്വരയിൽ കൂട്ടത്തോടെ ആക്രമണം അഴിച്ചു വിടുകയാണെന്നാണ് സർക്കാർ പ്രചാരണം. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയെങിൽ ഗ്രാമവാസിയെ അക്രമികൾ വധിച്ചു. മറ്റൊരാൾ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സുരക്ഷ ആവശ്യപ്പെട്ട് താഴ്വരയിലെ സ്ത്രീകൾ തെരുവുകളിൽ പ്രതിഷേധത്തിലാണ്. നാപാത്, സമീപ ജില്ലയായ കക്ചിംഗിലെ സുഗ്നു എന്നിവിടങ്ങളിലായി മെയ്തേയ് വിഭാഗക്കാരുടെ എൺപതിലേറെ വീടുകൾക്കു തീയിട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group