മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അയൽസംസ്ഥാനമായ ആസാമിലേക്കു മാറ്റികൊണ്ട് സുപ്രീംകോടതി ഉത്തരവ്.
കേസുകളുടെ വിചാരണയ്ക്കായി ഒന്നോ അതിൽ കൂടുതലോ ജഡ്ജിമാരെ തെരഞ്ഞെടുക്കാൻ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നിർദേശവും നൽകി. കലാപത്തിന്റെ ഇരകൾക്ക് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനത്തിലൂടെ മൊഴി നൽകാമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സിബിഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ ആസാമിലേക്കു മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. മണിപ്പുരിലെ ജഡ്ജിമാർ കേസുകൾ പരിഗണിക്കുന്നത് പക്ഷപാത ആരോപണത്തിനു കാരണമാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.
കേസുകൾ മിസോറമിലേക്കു മാറ്റണമെന്ന് കുക്കി വിഭാഗക്കാർക്കായി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ആസാം കടന്നാണ് മിസോറമിലേക്കു പോകേണ്ടതെന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group