മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കി സർക്കാർ.
ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ 94 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്.
ആറു മൃതദേഹങ്ങൾ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്കരിക്കുന്നതിനുമായി ശനിയാഴ്ച മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറൽ ലെനിൻ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതലും കുക്കി വിഭാഗത്തിൽ നിന്നുള്ള മൃതദേഹങ്ങൾക്കാണ് അവകാശികളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇംഫാലിലെ രണ്ടു ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group