മണിപ്പൂര്‍ കലാപം ; വിജയപുരം രൂപതയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ദിനം

സംഘർഷഭരിതമായ മണിപ്പൂർ സമാധാനത്തിന്റെ പാതയിൽ തിരിച്ചെത്തുവാൻ വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ ദിനം ആചരിച്ച് വിജയപുരം രൂപത. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തച്ചേരില്‍ നേതൃത്വം വഹിച്ചു. വൈദിക സമിതിയുമായി ചേര്‍ന്നായിരുന്നു പ്രാര്‍ത്ഥനാ ദിനാചരണം.

അന്‍പത് ദിവസങ്ങള്‍ പിന്നിടുന്ന മണിപ്പൂര്‍ കലാപം നിയന്ത്രണ വിധേയമാക്കണമെന്ന് വിജയപുരം രൂപതാ വൈദിക സമിതി ആവശ്യപ്പെട്ടു. വംശീയഹത്യയിലും അക്രമസംഭവങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തിയ വൈദിക സമിതി; ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുവാന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുമിച്ച് ഇടപെടണമെന്നും ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group