മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ ദുരിതത്തിലായ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്ലാമൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കമ്മ്യുണിയൻ ഓഫ് ചർച്ചസ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. പ്രകാശ് പി തോമസ് ഉത്ഘാടനം നിർവ്വഹിച്ചു.
റൈറ്റ് റവ. ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് (ബൈബിൾ ഫെയ്ത്ത് മിഷൻ), റവ. ബിഷപ്പ് ഡോ ജോർജ് ഈപ്പൻ (സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്), റൈറ്റ് റവ. ഡോ ഓസ്റ്റിൻ എം എ പോൾ (സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യ), മേജർ വി കെ ജോസ് (ഡിവിഷണൽ കമാൻഡർ, സാൽവേഷൻ ആർമി, നെടുമങ്ങാട്), റവ. പി കെ യേശുദാസ് (ഏ ജി തെക്കൻ മേഖലാ ഡയറക്ടർ), പാസ്റ്റർ ജേക്കബ് കുര്യൻ (പിസിഐ, ജില്ലാ പ്രസിഡൻ്റ്, TVM), ഫാ. ബെന്യാമിൻ ശങ്കരത്തിൽ, പാസ്റ്റർ ജോൺ സ്റ്റോബി ( AG, പ്ലാമൂട്), പാസ്റ്റർ സാജു മാവേലിക്കര എന്നിവർ ഐക്യദാർഢ്യ സന്ദേശം നൽകി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group