മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രിയുടെ മൗനo ജനാധിപത്യഭരണത്തിന് അപമാനമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി : മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് ജനാധിപത്യഭരണത്തിന് അപമാനമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഭരണനേതൃത്വങ്ങളുടെ നിഷ്ക്രിയ സമീപനം മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ പിന്തുണയുള്ള ആസൂത്രിത കലാപ അജന്‍ഡയെന്നു വ്യക്തമാക്കുകയാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.

മണിപ്പൂരില്‍ നാളുകളായി തുടരുന്ന കലാപത്തിലും കൊലപാതകങ്ങളിലും ഇടപെടലുകള്‍ നടത്താത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു. വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള ആക്രമങ്ങളെന്ന ന്യായവാദം തെറ്റാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ ഗോത്രങ്ങളിലെ ക്രൈസ്തവര്‍ മാത്രം എങ്ങനെ കലാപ ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല. ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും മാത്രമാണു തകര്‍ക്കപ്പെട്ടത്. ഭരണനേതൃത്വങ്ങളുടെ നിഷ്ക്രിയ സമീപനം മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ പിന്തുണയുള്ള ആസൂത്രിത കലാപ അജന്‍ഡയെന്നു വ്യക്തമാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group