മണിപ്പൂർ കലാപം … ഇന്റർനെറ്റ് നിരോധനം ദീർഘിപ്പിച്ചു

മണിപ്പൂരിലെ സ്ഥിതിഗതികൾ വീണ്ടും കലുഷിതമായി തുടരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം വീണ്ടും നീട്ടി.

ഈ മാസം 25 വരെ എല്ലാ തരത്തിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം തുടരുന്നതാണ്. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം വീണ്ടും നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, അവശ്യ ഘട്ടങ്ങളിൽ നിയന്ത്രിതമായ രീതിയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group