മണിപ്പൂർ കലാപം : മോദിയെ വിമർശിച്ചും രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും മാർ ജോസഫ് പാംപ്ലാനി

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നരേന്ദ്രമോദിയെ വിമർശിച്ചും രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും തലശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ചേർത്ത് പിടിക്കുന്നതുപോലെ മണിപ്പുരിൽ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും മണിപ്പുരിലെ വംശീയ അതിക്രമങ്ങൾക്കെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുർ കലാപബാധിത പ്രദേശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത് ന്യൂനപക്ഷങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group