മണിപ്പൂര്‍ സംഘര്‍ഷo; ദേവാലയങ്ങൾ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

മണിപ്പൂര്‍ കലാപത്തിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തോമസ് ചാഴികാടന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.

മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പൂര്‍ ഡിസ്ട്രിക് ക്രിസ്റ്റ്യന്‍സ് ഗുഡ്വില്‍ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടില്‍ മെയ് പത്ത് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 121 ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍ക്കപ്പെട്ടതെന്ന് എം.പി പറഞ്ഞു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഏര്‍പെടുത്താതിരുന്ന മണിപ്പൂര്‍ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും തോമസ് ചാഴികാടന്‍ എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ക്രിസ്റ്റിയന്‍ ഗുഡ്വില്‍ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടും കത്തില്‍ ചേര്‍ത്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group