മണിപ്പൂർ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നിലവിൽ, അഞ്ചിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സംഘർഷത്തെ തുടർന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും, അക്രമികളെ പ്രദേശത്ത് നിന്ന് തുരത്തിയെന്നും മണിപ്പൂർ പോലീസ് വ്യക്തമാക്കി. സംഘർഷ ബാധിത മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയിൽ കുക്കി സംഘടന മുന്നോട്ടുവെച്ച അഞ്ച് വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group