മണിപ്പൂർ വിഷയം; പ്രതിഷേധ ജ്വാല നടത്തി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി : മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും, പ്രത്യേകമായി ക്രിസ്ത്യൻ സമുദായത്തിന് നേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കത്തോലിക്ക കോൺഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

അതിരൂപത പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ അദ്യക്ഷതയിൽ കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന അതിരൂപത കേന്ദ്ര സമിതി യോഗത്തിന് ശേഷം നടന്ന പ്രതിഷേധ ജ്വാല അതിരൂപത ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് അറുതി വരുത്തുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന അഞ്ച് ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുടെ എറണാകുളം – അങ്കമാലി അതിരൂപത തല ഉദ്ഘാടനവും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group