മനുഷ്യന്റെ പദ്ധതികളെക്കൾ പരിശുദ്ധാത്മാ പ്രവർത്തനങ്ങളാണ് ആവശ്യം: മാർപാപ്പാ

വത്തിക്കാൻ സിറ്റി: മനുഷ്യർ അമിതമായി പദ്ധതികൾക്കും അജന്‍ഡതകൾക്കും പ്രാധാന്യം നൽകുന്നതിനെ വിമർശിച്ച് ഫ്രാന്‍സിസ് പാപ്പാ.പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇട നല്‍കാത്ത വിധം പദ്ധതികളിലും അജന്‍ഡകളും നമ്മെ കീഴടക്കരുതെന്ന് ഫ്രാന്‍സിസ് മാർപാപ്പാ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.അമിതമായ സംഘടനവല്ക്കരണവും പദ്ധതികള്‍ തയ്യാറാക്കലും കൊണ്ട് ആത്മാവിന്റെ വഴികളില്‍ നിന്ന് അകന്നു പോയ ദേവാലയങ്ങളെ മാർപാപ്പാ കുറ്റപ്പെത്തി. ‘കാര്യക്ഷമത’ മാത്രം നോക്കുക എന്ന പ്രലോഭനത്തിനെതിരെയും മാർപാപ്പാ മുന്നറിയിപ്പ് നല്‍കി. പള്ളിയിലെ എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നു എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന പ്രവണതയിലെ അപകടത്തെ കുറിച്ചും മാർപാപ്പാ ഓര്‍മിപ്പിച്ചു.‘ഇതല്ല ദൈവത്തിന്റെ വഴി. തന്റെ അനുയായികള്‍ക്ക് ദൈവം നല്‍കിയത് ഉത്തരമല്ല. അവിടുന്ന് നല്‍കിയത് തന്റെ പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധാത്മാവ് കുറേ പദ്ധതികളും അജന്‍ഡയുമായിട്ടല്ല വന്നത്. തീനാളമായിട്ടാണ്’ മാർപാപ്പാ പറഞ്ഞു.തന്റെ സഭ യാതൊരു കളങ്കമോ ദുഷ്‌പേരോ ഇല്ലാത്തെ, കാത്തുസൂക്ഷിക്കുന്ന, വളരെ കാര്യക്ഷമതയുള്ള ഒരു പരിപൂര്‍ണ മാതൃക ആയിരിക്കാനല്ല യേശു ആഗ്രഹിക്കുന്നതെന്നും മാർപാപ്പാ വിശദമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group