ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻഭാഗത്തു നടന്ന അക്രമസംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നെന്നും അവർ വിശ്വാസത്തെപ്രതിയാണ് കൊല്ലപ്പെട്ടതെന്നും ഞായറാഴ്‌ച, സെന്റ് പീറ്റേഴ്സ് സ്ക്വയറിൽവച്ചു നടന്ന ആഞ്ചലൂസ് പ്രാർഥനയിൽ പാപ്പ അനുസ്മരിച്ചു.
“ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻഭാഗത്ത്,
സംഘർഷങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് വേദനാജനകമായ വാർത്തകൾ
വന്നുകൊണ്ടിരിക്കുകയാണ്. അക്രമം തടയുന്നതിനും സാധാരണക്കാരുടെ ജീവൻ
സംരക്ഷിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യണമെന്ന് ദേശീയ അധികാരികളോടും
അന്താരാഷ്ട്രസമൂഹത്തോടുമുള്ള എന്റെ അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു“ –
പാപ്പ പറഞ്ഞു.
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പട്ടണങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിനോടു കൂറുപുലർത്തുന്ന തീവ്രവാദ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ.ഡി.എഫ്) അടുത്തിടെ നടത്തിയ ആക്രമണങ്ങളുടെ ഒരു പരമ്പരയെത്തുടർന്ന് 80-ലധികം ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇരകളിൽ പലരും തങ്ങളുടെ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ക്രിസ്ത്യാനികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. “അവർ രക്തസാക്ഷികളാണ്. അവൻ്റെ ത്യാഗം, മുളച്ച് ഫലം കായ്ക്കുന്ന ഒരു വിത്താണ്. ധൈര്യത്തോടും സ്ഥിരതയോടുംകൂടി സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ അത് നമ്മെ പഠിപ്പിക്കുന്നു” – പാപ്പ പറഞ്ഞു.
തുടർന്ന്, ഉക്രൈനിലും വിശുദ്ധനാട്ടിലും സുഡാനിലും മ്യാന്മറിലും യുദ്ധം നിമിത്തം ആളുകൾ ദുരിതമനുഭവിക്കുന്നിടത്തും സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നിർത്തരുതെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group