വയനാട് : മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാർ അലക്സ് താരാമംഗലം ഇന്ന് അഭിഷിക്തനാകും. ദ്വാരക പാസ്റ്ററൽ സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, തമിഴ്നാട് ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരിക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യസന്ദേശം നൽകും.
മെത്രാഭിഷേകത്തെ തുടർന്നുള്ള അനുമോദന സമ്മേളനത്തിൽ സീറോ മലബാർ സഭ കാര്യാലയം വൈസ് ചാൻസലർ ഫാ. ഏബ്രഹാം കാവിൽപ്പുരയിടത്തിൽ, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിക്കും.
കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, വൈദിക പ്രതിനിധി ഫാ. ജോസഫ് മുതിരക്കാലായിൽ, സന്യസ്തരുടെ പ്രതിനിധി ഫാ. ലിൻസണ് ചെങ്ങിനിയത്ത് സിഎസ്ടി, പാസ്റ്ററൽ കൗണ്‍സിൽ അംഗം ലിസി ജോസഫ് എന്നിവർ ആശംസകൾ നേരും. തുടർന്ന് മാർ അലക്സ് താരാമംഗലം മറുപടി പ്രസംഗം നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group