തൃശ്ശൂർ: വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിയമിതനായി. അഞ്ചു വർഷക്കാലയളവിലേക്കാണ് പരിശുദ്ധ പിതാവ് ഈ പ്രത്യേക നിയമനം നടത്തിയിരിക്കുന്നത്. റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സിന്റെ ലക്ഷ്യം സഭാ നിയമ വ്യാഖ്യാനത്തിലൂടെ പരിശുദ്ധ പിതാവിനെ തന്റെ അജപാലന ദൗത്യങ്ങളിൽ സഹായിക്കുക എന്നതാണ്. 1917ൽ ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയാണ് സഭാ വ്യാഖ്യാനത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന് തുടക്കംകുറിച്ചത്. 1989ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ കമ്മീഷനെ പൊന്തിഫിക്കൽ കൗൺസിൽ പദവിയിലേക്ക് ഉയർത്തി. സഭാ വ്യാഖ്യാനത്തിലൂടെ വത്തിക്കാൻ ഭരണസംവിധാനത്തിന്റെ നെടുംതൂണായി മാറിയിരിക്കുകയാണ് ഈ കൗൺസിൽ. ഇന്ത്യയിലെ അറിയപ്പെടുന്ന പൗരസ്ത്യ കാനൻ നിയമ വിദഗ്ധനായ മാർ ആൻഡ്രൂസ് താഴത്ത് 2008 വർഷം മുതൽ കൗൺസിലിന്റെ ഉപദേശകനായി നിയമിതനായിട്ടുണ്ട്. ഫ്രാൻസിസ് പാപ്പാ കേരള സഭയ്ക്ക് നൽകിയ അംഗീകാരമായി ഈ അവസരത്തെ നോക്കിക്കാണുന്നു എന്ന് നിയമനത്തോട് പ്രതികരിച്ചുകൊണ്ട് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
മാർ ആൻഡ്റൂസ് താഴത്തിന് മരിയൻ സൈന്യത്തിന്റെ ആശംസകൾ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group