ഏകീകൃത ബലിയർപ്പണം നടപ്പിലാക്കണമെന്നാവര്‍ത്തിച്ച് ഉയിര്‍പ്പുകാല സന്ദേശം പ്രസിദ്ധീകരിച്ച് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് . മാര്‍പ്പാപ്പയും സഭയും ആവശ്യപ്പെടുന്ന ഈ അനുരഞ്ജനം സാധ്യമാകുന്നില്ലെങ്കില്‍ നാം സഭാകൂട്ടായ്മയില്‍ നിന്നും അകലുകയായിരിക്കും ചെയ്യുന്നതെന്നും മാര്‍ താഴത്ത് മുന്നറിയിപ്പ് നല്‍കി.
. മാര്‍ച്ച് 26 ആം തീയതി ഞായറാഴ്ച രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വായിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉയിര്‍പ്പുകാല സന്ദേശത്തില്‍ ആയിരുന്നു പരാമര്‍ശം . നോമ്പുകാലത്തിലെ അതിവിശുദ്ധ ദിനങ്ങ ളിലേക്ക് നാം പ്രവേശിക്കുമ്പോള്‍ അനുരഞ്ജനത്തിന്‍റെ ആവശ്യകതയേയും അനുരഞ്ജനം സാധ്യമാക്കാ നുള്ള വഴികളേയും കുറിച്ച് ഏതാനും കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായുള്ള പരാമര്‍ശത്തോടെ ആരംഭിക്കുന്ന ഇടയലേഖനത്തില്‍ സുപ്രധാന ഭാഗങ്ങളിലേക്ക് .
നമ്മുടെ അതിരൂപതയില്‍ സഭയോടും പരസ്പരവുമുള്ള അനുരഞ്ജനം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രകട മാകേണ്ടത് വിശുദ്ധ കുര്‍ബാന അര്‍പ്പണരീതിയെകുറിച്ചുള്ളതാണ്. അനുരഞ്ജനത്തിന്‍റെ ചൈതന്യത്തില്‍ സഭാകൂട്ടായ്മയില്‍ നിലനില്‍ക്കുന്നതിന് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2022 മാര്‍ച്ച് 25-ന് മംഗളവാര്‍ത്താതിരുനാള്‍ ദിനത്തില്‍ എര്‍ണാകുളത്തെ ദൈവജനത്തിന് ഇപ്രകാരം എഴുതി.. ക്രൈസ്തവ വിശ്വാസികള്‍ എന്നനിലയില്‍, നമ്മുടെ പെരുമാറ്റം, എങ്ങനെ വിയോജിപ്പു പ്രകടിപ്പിക്കുന്നു, വൈഷമ്യങ്ങളെയും താഴ്ത്തപ്പെടലിനെയും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ ഒരു ചുവട് പിന്നോട്ട് വയ്ക്കുന്നു, എന്നിങ്ങനെ സ്വയം ചോദിക്കുന്നത് നന്നായിരിക്കും. ഇത് കര്‍ത്താവിലെയ്ക്ക് നോക്കി അവിടത്തെ ഉല്‍കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ച് അനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ, വിജയത്തിന്‍റെയോ പരാജയത്തി ന്‍റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരെ മറ്റൊന്ന് എന്ന മാനുഷിക മാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്.’ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാനയര്‍പ്പണരീതിയുടെ കാര്യത്തില്‍ നമ്മുടെ അതിരൂപതയിലെ വിശ്വാസികള്‍ ഒരു മനസ്സോടെ സീറോമലബാര്‍ സഭയോട് അനുരഞ്ജനപ്പെട്ട് ഐക്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇതുവഴി നല്‍കിയത്. മാര്‍പ്പാപ്പ വീണ്ടും പറയുന്നു.
‘ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ ഒരു ചുവടുവെപ്പ് നടത്താനാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടു ന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു, എന്നാല്‍, കര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാനും മാര്‍പാപ്പയുടെ ഉപദേശ ത്തിലും അഭ്യര്‍ത്ഥനയിലും വിശ്വസിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അത്മായ വിശ്വാസികളുടെയും മാതൃകകള്‍ ഞാന്‍ നിങ്ങളില്‍ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരിശുദ്ധ പിതാവ് നമ്മിലര്‍പ്പിച്ച ഈ വിശ്വാസം നിറവേറ്റാന്‍ നമുക്ക് സാധിക്കട്ടെ. മാര്‍പ്പാപ്പയും സഭയും ആവശ്യപ്പെടുന്ന ഈ അനുരഞ്ജനം സാധ്യമാകുന്നില്ലെങ്കില്‍ നാം സഭാകൂട്ടായ്മയില്‍ നിന്നും അകലുകയായിരിക്കും ചെയ്യുന്നത്. 2023 ജനുവരിയിലെ സിനഡ് വ്യക്തമാക്കിയതുപോലെ നമ്മുടെ അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്ന്യാസ ഭവനങ്ങളിലും നിയമാനുസൃതമായ രീതിയില്‍ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കി സ്നേഹ ത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഐക്യത്തിന്‍റെയും കൂദാശയായ പരിശുദ്ധ കുര്‍ബാനയില്‍നിന്ന് ശക്തി സംഭരിച്ച് ക്രൈസ്തവസാക്ഷ്യം നല്‍കാന്‍ ഞാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നു എന്ന വാക്കുകളോടെ ആണ് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്‍റെ സന്ദേശം ഉപസംഹരിച്ചിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group