മാര്‍ ആന്‍ഡ്രൂസ് താഴത്ത് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി

കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ശ്രമിക്കുമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പ്രധാനമന്ത്രി അറിയിച്ചു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനോടൊപ്പമായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധനമന്ത്രിയുമായി നടക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആദ്യ കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സമൂഹത്തിന്റെ പൊതു വിഷയങ്ങള്‍ ചര്‍ച്ചയായി.അതേസമയം ബഫര്‍ സോണ്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group