എർബിൽ :ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ ആവാ റോയേൽ എപ്പിസ്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു.ഓസ്ട്രേലിയയിലെ മെത്രാപ്പോലീത്ത മാർ മീലിസ് സയ്യയുടെ അധ്യക്ഷതയിൽ സഭാ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണ് സഭയുടെ 122-ാമതു പാത്രിയാർക്കീസായി നിലവിൽ കാലിഫോർണിയയിലെ ബിഷപ്പായ മാർ ആവാ റോയേൽ എപ്പിസ്കോപ്പ തെരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ 121-ാം പാത്രിയാർക്കീസ് മാറൻ മാർ ഗീവർഗീസ് സ്ലീവ മൂന്നാമൻ സ്ഥാനത്യാഗം ചെയ്തതിനാലാണ് പുതിയ പാത്രിയാർക്കിസിനെ തെരഞ്ഞെടുത്തത്.നിലവിൽ സഭയുടെ അമേരിക്കയിലെ കാലിഫോർണിയ ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമാണ് നാൽപത്താറുകാരനായ മാർ ആവാ റോയേൽ.വിശുദ്ധ സ്ലീവാ തിരുനാൾ ദിനമായ 13നു മാർ മിലീസ് സയ്യാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group