103 ന്റെ നിറവിൽ മാർ ക്രിസോസ്റ്റം

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായിരുന്ന മെത്രാപ്പോലീത്ത റവ.ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്ന് നൂറ്റി മൂന്നാം പിറന്നാൾ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനo അലങ്കരിച്ചിരുന്നു.നൂറ്റി മൂന്നാം ജന്മദിന ആഘോഷവേളയിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മാർ ക്രിസോസ്റ്റo തിരുമേനിക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുവാൻ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ആഹ്വാനം നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group