വ്യാജ പ്രചരണങ്ങളിൽ നിന്ന് പിന്തിരിയുവാനും പ്രാർത്ഥിക്കുവാനും ആഹ്വാനം ചെയ്ത് മാർ ജോർജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു അടുത്ത കാലത്തു നടന്ന സംഭവങ്ങൾ തികച്ചും വേദനാജനകമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാ തിരിക്കാൻ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി സഭ മുഴുവനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ വിഷയം ജനുവരി 9ന് ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിൽ ചർച്ച ചെയ്യും. സഭാപരമായ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ പിതാക്കന്മാർ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുമെന്ന് ഉറപ്പാണ്.

മെത്രാൻ സിനഡ് ആരംഭിക്കുന്നതിനു മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും സമര പ്രഖ്യാപനങ്ങളും ശ്രദ്ധയിൽപ്പെട്ടു. സിനഡു സമ്മേളിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവിധ പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളിൽ നിന്നും അതിരൂപതാംഗങ്ങളും മറ്റുള്ളവരും പിന്തിരിയണമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി അഭ്യർത്ഥിച്ചു.

സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാർക്കു വേണ്ടിയും സിനഡൽ ചർച്ചകളിലൂടെ
ഈ പ്രശ്നത്തിനു പരിഹാരമാർഗ്ഗം രൂപപ്പെടുന്നതിനു വേണ്ടിയും തീഷ്ണമായി
പ്രാർത്ഥിക്കാൻ എല്ലാ സഭാമക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group