ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു.
കമ്മീഷന് അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി.വി. ഫ്രാന്‍സിസ് എന്നിവരും ചെയര്‍മാര്‍ ജസ്റ്റീസ് ജെ.ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു.
സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, മെമ്പര്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, പറോക്ക് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ നിവേദനം മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സാന്നിധ്യത്തില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ താഴത്ത് ജസ്റ്റീസ് ജെ.ബി. കോശിക്കു സമര്‍പ്പിച്ചു. തൃശൂര്‍ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന പറോക്ക് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠന റിപ്പോര്‍ട്ടും കമ്മീഷന് സമര്‍പ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ദിവ്യകാരുണ്യ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റർ ഗ്രേസ് പെരുമ്പനാനി, ഡോ. മേരി റെജിന, പ്രഫ. കെ.പി. മാണി, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. സൈജോ തൈക്കാട്ടില്‍, ഫാ. സാജന് മാറോക്കി, ബിബിന്‍ അലക്സ് എന്നിവരോടൊപ്പം സഭാകാര്യാലയത്തിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങില്‍ പങ്കെടുത്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group