നഷ്ടമായത് ഭാരതത്തിന്റെ വാനമ്പാടിയെ: ലതാ മങ്കേഷ്കറിന്റെ നിര്യാണത്തിൽ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചനം.

ഭാരതത്തിന്റെ വാനമ്പാടിയായ ലതാ മങ്കേഷ്കറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ തലവനും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം അറിയിച്ചു.മനുഷ്യ സ്മരണകളിലേക്ക് പറന്നുയർന്ന ആ സ്വരം ഇനി ഭാരതീയർക്ക് കാതുകളിലെ ഓർമ്മകൾ മാത്രമാണെന്ന് അനുശോചന സന്ദേശത്തിൽ കർദിനാൾ പറഞ്ഞു.

മലയാളം ഉൾപ്പെടെ ഭാരതീയ ഭാഷകളിൽ ഹൃദയ സ്പർശിയായ ഗാനാലാപം കൊണ്ട് ഭാരതീയരെ ധന്യരാക്കിയ ശ്രേഷ്ഠ ഗായിക ലതാ മങ്കേഷ്കർ ജാതിമത വ്യത്യാസമെന്യേ ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും അനുശോചന കുറിപ്പിൽ കർദിനാൾ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group