ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം നൽകി മാർ ജോർജ്ജ് ആലഞ്ചേരി..

തിരുവനന്തപുരം :കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
എത്രയും വേഗം മാർപാപ്പ പൂർണ്ണ ആരോഗ്യവാനായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്ന തായും അദ്ദേഹം പറഞ്ഞു. കൂടാതെ മാർപാപ്പയുടെ ശസ്ത്രക്രിയ വിജയപ്രദമായി നടന്നതിന് ദൈവത്തിന് നന്ദിയും കർദിനാൾ അറിയിച്ചു .
ശസ്ത്രക്രിയയ്ക്കുശേഷം വത്തിക്കാനിലെ ജെമല്ലി ആശുപത്രിയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വത്തിക്കാൻ പുറത്തുവിട്ട പുതിയ റിപ്പോർട്ട്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group