ആത്മീയതയിലൂടെ മാനവ ഐക്യം ഉറപ്പിച്ച മഹാവ്യക്തിത്വമാണ് മാർ ജേക്കബ് തൂങ്കുഴി പിതാവെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ലൂർദ്ദ് കത്തീഡ്രൽ ഹാളിൽ മാർ തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണജൂബിലിയാഘോഷവും തൃശൂർ അതിരൂപത ദിനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദിനാൾ. വ്യക്തിബന്ധങ്ങൾ ഹൃദയബന്ധങ്ങളാക്കി മാറ്റുന്നതിനുള്ള മാർ തൂങ്കുഴിയുടെ കഴിവ് അപാരമാണ്.
മൂന്നു രൂപതകളിൽ ശുശ്രൂഷ ചെയ്ത മെത്രാൻ എന്ന ഭാഗ്യം ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ആർക്കുമില്ല. മൂന്നു രൂപതകളിലും തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഭാഗ്യമാണ്. പുരോഹിതരോടുള്ള സ്നേഹവും വാത്സല്യവും നൽകി ഒരു വൈദിക സംസ്കാരത്തിനുതന്നെ രൂപം നൽകാൻ മാർ ജേക്കബ് തുങ്കുഴിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കർദിനാൾ പറഞ്ഞു.
ചടങ്ങിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, യാക്കോബായ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, റായ്പുർ ആർച്ച്ബിഷപ് ഡോ. ജോസഫ് അഗസ്റ്റിൻ, കോട്ടാർ ബിഷപ് ഡോ. പീറ്റർ റെമിജിയൂസ്, ബിജ്നോർ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ടി.എൻ. പ്രതാപൻ എംപി തുടങ്ങിയവർ ആശംസയർപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group