സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

സാമൂഹികതിന്മകള്‍ക്കെതിരേയുള്ള പോരാട്ടം ഓരോരുത്തരും കടമയായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ രൂപത ആലോചന സമിതിയംഗങ്ങളുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ റവ. ഡോ. ജോസ് കുറ്റിയാങ്കല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റവ. ഡോ. ജോസഫ് കടുപ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ. ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, വൈദിക പ്രതിനിധികള്‍, വിവിധ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m