രക്തദാനം ജീവദാനമെന്ന് മാർ ജോസഫ് പാംപ്ലാനി

തലശേരി: രക്തദാനത്തിലൂടെ നമ്മൾ ജീവന്റെ ദാനമാണ് നിർവഹിക്കുന്നതെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. പ്രതീക്ഷ മദ്യപാനരോഗചികിത്സാകേന്ദ്രം , കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയു ടെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ പൊന്ന്യം പ്രതിക്ഷയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി, ദൈവം മനുഷ്യന് രക്തം തന്നു.രക്തത്തിലാണ് ജീവൻ നിലനിൽക്കുന്നത്. രക്തം ദാനം ചെയ്യുമ്പോൾ ജീവനാണ് നാം ദാനം ചെയ്യുന്നത്. രക്തദാനം മഹാദാനവും ജീവന്റെ ദാനവുമാണ്. ഈ മേഖലയിൽ മലബാർ കാൻസർ സെന്റർ നടത്തുന്ന സേവനങ്ങൾ ഏറെ മാതൃകാപരമാണ്. മുമ്പ് കാൻസർ ചികിത്സയ്ക്കാ മലബാറിൽ നിന്ന് ദീർഘദൂരം നമുക്ക് സഞ്ചരിക്കേണ്ടി വന്നിരുന്നു. എന്നാൽ എംസിസിയുടെ വളർച്ചയിലൂടെ കാൻസറിനുള്ള മികച്ച ഏതു ചികിത്സയും നമുക്കു ലഭ്യമാക്കാൻ സാധിച്ചു. ഇതു വലിയ ആശ്വാസമാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ളതെന്നും മാർ പാംപ്ലാനി പറഞ്ഞു. രക്തദാനം നടത്തിയാണ് മാർ പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തത്.ഫാ. ചാക്കോ കുടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായ ത്തംഗം ബാലകൃഷ്ണൻ, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ആന്റണി മേവെട്ടം, മുക്തി പ്രസിഡന്റ് ഷിനോ സിബി പാറക്കൽ പ്രതിക്ഷ പ്രോജക്ട് ഡയറക്ടർ ഫാ. മാത്യു കാരിക്കൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group