കാരിത്താസ് ഇന്ത്യയുടെ സ്‌പെഷല്‍ കോമ്രേഡ് അവാര്‍ഡ് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക്.കോവിഡ് കാലത്ത് തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലൂടെ കക്ഷിമതരാഷ്ട്രീയഭേദമന്യേ സാധാരണ ജനങ്ങളെ സഹായിച്ചതിനാണ് പുരസ്കാരം.
കോവിഡ് കാലത്ത് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ വൈദികരും യുവജനങ്ങളും ഉള്‍പ്പെടെ 1500ല്‍പ്പരം അംഗങ്ങളുമായി സമരിറ്റന്‍ സന്നദ്ധസേന രൂപീകരിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അദ്ദേഹവും ടീമംഗങ്ങളും നേരിട്ട് പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതസംസ്‌കാര ചടങ്ങുകളില്‍ സമരിറ്റന്‍ സേനയില്‍ സന്നദ്ധപ്രവര്‍ത്തകനായിക്കൊണ്ട് നേതൃത്വം നല്‍കുവാനും അതിലൂടെ കോവിഡ് മുന്നേറ്റ പോരാളികള്‍ക്കു പ്രചോദനമാകാനും മാര്‍ ജോസഫ് പാംപ്ലാനിക്കു കഴിഞ്ഞു.
കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയുമായി ചേര്‍ന്ന് സാധാരണക്കാര്‍ക്ക് സൗജന്യമായ നിരക്കില്‍ ചികിത്സ ഉറപ്പാക്കുവാന്‍ 60 ലക്ഷം രൂപയിലേറെ ചെലവഴിച്ച് കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, മൂന്നു ലക്ഷം തൂവാലകളുടെ വിതരണവുമായി തൂവാല വിപ്ലവം, പോലീസ് സ്‌റ്റേഷന്‍, ചെക്ക് പോസ്റ്റ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍, വിവിധയിടങ്ങളില്‍ മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകൾ , മെഡിക്കല്‍ ആന്‍ഡ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം, ലോക്ഡൗണ്‍ കാലത്ത് പോലീസുകാര്‍ക്കും അഗതികള്‍ക്കും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ഭക്ഷണവിതരണം, കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വലിയതോതിലുള്ള വിതരണം തുടങ്ങീ നിരവധി പദ്ധതികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group