പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡിന് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി

സീറോ മലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എമിരിത്തൂസ് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി.

പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമ സംഗീതം എന്നിവയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നൽകിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സീറോ മലബാര്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരടങ്ങിയ നിര്‍ണ്ണയ കമ്മറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുടുക്കുന്നതിലും കാത്ത് സൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിലും അമൂല്യമായ സംഭാവനകള്‍ നൽകാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനു സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. സെപ്തംബര്‍ 12 തിങ്കള്‍ രാവിലെ 9 മണിക്ക് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമ്മാനിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group