മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിച്ച്‌ മാര്‍ ജോസഫ് പെരുന്തോട്ടം

കേരളത്തിൽ നിന്ന് വൻതോതിൽ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെതിരെ വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.

എല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിച്ച്‌ വിജയിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആര്‍ച്ച്‌ ബിഷപ് പറഞ്ഞു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തിരുവനന്തപുരം പിഎംജി ലൂർദ് പള്ളിയില്‍ പൗരസമൂഹം നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആര്‍ച്ച്‌ ബിഷപിനെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാല്‍ യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group