സുറിയാനി സഭകളിലെ നാടാർ ക്രൈസ്തവരെ ഒ.ബി.സി. സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടിയെ സ്വാഗതo ചെയ്ത് മാർ ജോസഫ് പെരുന്തോട്ടം

സുറിയാനി സഭകളിൽ ഉൾപ്പെടുന്ന നാടാർ ക്രൈസ്തവ വിഭാഗത്തെ ഒ.ബി.സി. സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടിയെ സ്വാഗതo ചെയ്ത് മാർ ജോസഫ് പെരുന്തോട്ടം.സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിലും അവർക്ക് സംവരണം നിഷേധിക്കപ്പെടുന്ന അനീതിപരമായ സാഹചര്യമായിരുന്നു എഴുപത്തിയഞ്ചു വർഷങ്ങളായി സംസ്ഥാനത്ത് നിലവിലിരുന്നതെന്നും ഇതിന് അന്ത്യം കുറിച്ച് അവർക്കും ഒ.ബി.സി. സംവരണം അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

നാടാർ ക്രൈസ്തവ വിഭാഗത്തെ പൂർണ്ണമായും ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണം നൽകണമെന്നുള്ള ദീർഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നൽകാനുള്ള തീരുമാനം തികച്ചും അഭിനന്ദനീയമാണെന്നും നാടാർ ക്രൈസ്തവരെ കേന്ദ്രസർക്കാരിന്റെ ഒ.ബി.സി. ലിസ്റ്റിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനാപരമായ സാധുത പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്തെ ക്രിസ്ത്യൻ നാടാർ സംവരണം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും ബിഷപ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മുമ്പാകെയും, ഈ വിഷയം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷന്റെ മുമ്പാകെയും നാടാർ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ കഴിയുന്ന എല്ലാ നാടാർ ക്രൈസ്തവ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ഈ തീരുമാനം സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതു സംബന്ധിച്ച തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group