സീറോമലബാർ സഭയുടെ ഇന്നത്തെ വളർച്ചക്കു പിന്നിൽ മാർ ജോസഫ് പവ്വത്തിലിന്റെ സുവ്യക്ത നിലപാടുകളും ദർശനങ്ങളും മുഖ്യപങ്കു വഹിച്ചതായി മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലിയും പൗരോഹിത്യത്തിന്റ അറുപതാം വാർഷികാഘോഷങ്ങളോടനു ബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലെ മാർ ജയിംസ് കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന സമ്മേളനത്തിൽ
ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ജെയിംസ് റാഫേൽ ആനാപറന്പിൽ, ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, മാർ തോമസ് തറയിൽ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, മുൻഎംഎൽഎമാരായ കെ.സി. ജോസഫ്, ഡോ.കെ.സി. ജോസഫ്, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഡിജിപി ടോമിൻ ജെ.തച്ചങ്കരി, മുനിസിപ്പൽ ചെയർപേഴ്സണ് സന്ധ്യ മനോജ്, ഡോ.കുര്യാസ് കുന്പളക്കുഴി, മാർ പവ്വത്തിലിന്റെ സഹോദരൻ ജോണ് പവ്വത്തിൽ എന്നിവർ പ്രസംഗിച്ചു.
സീറോമലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിൽ നിന്നു മാർ പവ്വത്തിലിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group