20 വർഷങ്ങൾക്കു ശേഷം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തുണയായി ബിഷപ്പ് മാർ ജോസഫ് പുളിക്കൽ

20 വർഷങ്ങൾക്ക് ശേഷമാണ് താൻ ജനിച്ചതെന്നും പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണ് മാതാപിതാക്കന്മാർക്ക് തന്നെ ലഭിക്കുവാൻ ഇടയാക്കിയത്ന്നും കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസഫ് പുളിക്കൽ തന്റെ അഭിമുഖ സംഭാഷണ വേളയിൽ പറഞ്ഞു.
പരിശുദ്ധ അമ്മയുടെ ഭക്തി ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തുണയായിരുന്നു വെന്നും, ഡോക്ടറാകാൻ ആഗ്രഹിച്ച തനിക്ക് ഫ്രാൻസിസ് അസീസിയുടെ ജീവിത മാതൃകയാണ് വൈദികനാകാൻ പ്രചോദനം നൽകിയിതനും പിതാവ് ജോസഫ് പുളിക്കൽ പറഞ്ഞു.
താൻ ഏകമകൻ ആയതിനാൽ വൈദികൻ ആകണമെന്ന് ആവശ്യം വീട്ടിൽ പറയാൻ ബുദ്ധിമുട്ടായിരുന്നു, ഏറെനാളത്തെ പ്രാർത്ഥനയ്ക്ക് ശേഷം ആണ് ഈ ആവശ്യം വീട്ടുകാരെ അറിയിച്ചത്,ആദ്യം തന്റെ പിതാവ് ഈ ആവശ്യത്തെ എതിർത്തെങ്കിലും പിന്നീട് മാതാപിതാക്കന്മാർ തന്നെ അനുഗ്രഹിച്ച് സെമിനാരിയിലേക്ക് അയയ്ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ദൈവരാജ്യ പ്രഘോഷണത്തിന് ഒന്നാം സ്ഥാനം കൊടുത്താൽ ഏത് കാര്യവും പിതാവായ ദൈവം സാധിച്ചു തരും എന്നുള്ളത് തന്റെ ജീവിത അനുഭവമാണെന്നും മാർ ജോസഫ് പുളിക്കൽ പറഞ്ഞു.
1991 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച മാർ ജോസ് പുളിക്കലിന്റെ നേതൃത്വത്തിൽ 1994 ൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്നേഹധാര പദ്ധതിയിലൂടെ ജീവിത സാഹചര്യം മൂലം കുറ്റവാസന കളിലേക്ക് വഴുതി വീഴാൻ സാധ്യതയുള്ള കുട്ടികളെ രക്ഷിച്ചെടുത്തത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നത് ഇന്നും തുടരുന്നു , അതിനായി തന്റെ രണ്ടര ഏക്കർ സ്ഥലവും വീടും മാതാപിതാക്കളുടെ അനുവാദത്തോടെ പദ്ധതിക്കുവേണ്ടി പിതാവ് നൽകിയിരുന്നു.
നിലവിൽ 22 കുട്ടികൾ ഇപ്പോഴും സ്നേഹധാര യിലുണ്ട്.
കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ആയും കെസിബിസി ജസ്റ്റിസ് ആൻഡ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനായി നിലവിൽ പിതാവ് സേവനമനുഷ്ഠിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group