മാര്‍ പാംപ്ലാനി പിതാവിനെതിരെ വധഭീഷണി മുഴക്കിയ കെ ടി ജലീലിനെ അറസ്റ്റ് ചെയ്യണം : കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി : ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കൂടാതെ, ജലീലിനെതിരെ വധഭീഷണി, വ്യക്തിഹത്യ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ കോടതികള്‍ സ്വമേധയാ തയ്യാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജലീല്‍ നടത്തിയ അധിക്ഷേപകരമായ വാക്കുകള്‍ പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിജീവനത്തിനും നിലനില്‍പ്പിനുമായി പൊരുതുന്ന കര്‍ഷകര്‍ക്കൊപ്പം നിന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാലയില്‍ വെച്ച്, റബ്ബറിന് 300 രൂ വില നല്‍കണമെന്ന ശക്തമായ നിലപാട് എടുത്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിക്കുകയും, ഹീനമായ രീതിയില്‍ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത മുന്‍ സിമി പ്രവര്‍ത്തകനും, നിലവില്‍ എംഎല്‍എയുമായ കെ.ടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും, കെ. ടി. ജലീലിനെപ്പോലെ ഒരു ഭരണകക്ഷി എംഎല്‍എയുടെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉളവാക്കുന്നതാണെന്നും ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകക്ഷിയുടെ കേരളത്തിലെ ഒരു എംഎല്‍എ ആയ ജലീലിന്‍റെ തുടര്‍ച്ചയായ ഇത്തരം ഭീഷണികളില്‍ സിപിഎം പാര്‍ട്ടിയും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും എംഎല്‍എ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ട് പരസ്യമായ കലാപത്തിന് ആഹ്വാനം നടത്തിയ കെ.ടി ജലീല്‍ എംഎല്‍എ സ്ഥാനത്തിന് തന്നെ അപമാനമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ജലീലിലിന്‍റെ മുന്‍കാല സംഘടന പ്രവര്‍ത്തനം നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതാണ് എന്നതുകൂടി പരിഗണിക്കുമ്പോള്‍ വിഷയത്തിന്‍റെ ഗൗരവം വര്‍ധിക്കുന്നു. സ്വര്‍ണക്കടത്തിന്‍റെയും ഡോളര്‍ കടത്തിന്‍റെയും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടവരുവാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group