മാർ പോൾ ചിറ്റിലപ്പിള്ളി യഥാർത്ഥ മനുഷ്യസ്നേഹി: കർദിനാൾ ജോർജ് ആലഞ്ചേരി..

താമരശ്ശേരി:മാർ പോൾ ചിറ്റിലപ്പിള്ളി യഥാർത്ഥ മനുഷ്യ സ്നേഹിയായിരുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന വെബിനാറിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാപട്യമെന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സ്പർശിച്ചിട്ടില്ലന്നും ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം എന്നും കർദിനാൾ പറഞ്ഞു.സമർപ്പണ മനോഭാവമുള്ള പിതാവിന്റെ പ്രാർത്ഥനാ ജീവിതത്തിലെ നിഷ്ഠ വലിയ സവിശേഷതയായിരുന്നുവെന്നും പിതാവ് പ്രവർത്തിച്ചിരുന്ന കല്യാൺ രൂപതയിലുള്ളവരേയും താമരശ്ശേരി രൂപതയിലുള്ളവരേയും പരിചയപ്പെട്ട എല്ലാവരേയും അവസാനം വരെ സ്നേഹിച്ചിരുന്നു പിതാവെന്നും കർദിനാൾ ഓർമിച്ചു .

മാർ പോൾ ചിറ്റിലപ്പിള്ളി വിശുദ്ധനായ മേൽപ്പട്ടക്കാരനായിരുന്നെന്നും പ്രാർത്ഥനയിലും കഠിനാധ്വാനത്തിലും മുഴുകിയിരുന്ന പിതാവ് ആരെയും ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്യെന്നും താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സ്വാ​ഗത പ്രസം​ഗത്തിൽ l പറഞ്ഞു .

മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾ‍ഡ് ​ഗ്രേഷ്യസ്, സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേളിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, കല്യാൺ ബിഷപ് മാർ തോമസ് ഇലവനാൽ, ബത്തേരി ബിഷപ് ‍‍ഡോ. ജോസഫ് മാർ തോമസ്, എം.കെ. രാഘവൻ എംപി, ലിന്റോ ജോസഫ് എംഎൽഎ, താമരശ്ശേരി രൂപത വൈദികരുടെ പ്രതിനിധിയായി ഫാ. തോമസ് ​നാ​ഗപറമ്പിൽ, ആന്റണി ചിറ്റിലപ്പിള്ളി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group