സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ മറുപടി നൽകിക്കൊണ്ടുള്ള മാർ റാഫേൽ തട്ടിൽ പിതാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.
സിനഡിന് മുന്നൊരുക്കമായി മാർപാപ്പ നൽകിയ വചനസന്ദേശമായ ശിഷ്യന്മാരുടെ എമ്മാവൂസിലേക്കുള്ള യാത്രയെ ആധാരമാക്കിയാണ് വീഡിയോ സന്ദേശത്തിൽ തന്റെ നിലപാട് മർ റാഫേൽ തട്ടിൽ വ്യക്തമാക്കുന്നത്.
https://fb.watch/9fdmMetE8H/
അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം തന്നെ സ്വാഭാവികമാണെന്നും, അഭിപ്രായവ്യത്യാസങ്ങൾ വളർച്ചയുടെ ഭാഗമാണെന്നും പിതാവ് പറഞ്ഞു.അഭിപ്രായ വ്യത്യാസങ്ങൾ ഒരു തിരിച്ചറിവാകണെമെ ന്നും അത് തിരിച്ചുവരവിനും പുതിയൊരു പെന്തക്കോസ്ത്ക്ക് വേണ്ടിയുള്ള ഒരുക്കമാകണമെന്നും പിതാവ് പറഞ്ഞു.അഭിപ്രായഭിന്നതകൾക്കിടയിലും ദൈവം ഏൽപ്പിക്കുന്ന കർത്തവ്യം സന്തോഷത്തോടെ ചെയ്യുക എന്നതാണ് ഓരോരുത്തരുടെയും കടമയെന്ന് സ്വന്തം ജീവിതാനുഭവം ആധാരമാക്കി പിതാവ് വിവരിക്കുന്നു.വ്യത്യസ്തമായ അഭിപ്രായങ്ങൾ കിടയിലും എല്ലാ വൈവിധ്യങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് അഭിപ്രായസമന്വയം ഉണ്ടാകുമ്പോഴാണ് യഥാർത്ഥമായ പുതിയ പെന്തക്കോസ്ത അനുഭവത്തിലേക്ക് നാം നയിക്കപ്പെടുന്നതെ ന്നും അതിലൂടെയാണ് ക്രിസ്തുവിന്റെ സഭ വളരുന്നതെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group